കൊച്ചി: സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വര്‍ണ്ണവില കൂടി. ഗ്രാമിന് 10 രൂപയുടെയും പവന് 80 രൂപയുടെയും വര്‍ദ്ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. രണ്ട് ദിവസം മുമ്പും സ്വര്‍ണ്ണവിലയില്‍ ഇതേ തോതിലുള്ള വര്‍ദ്ധനയുണ്ടായിരുന്നു. ഈ മാസം ആദ്യം 21,880 രൂപയുണ്ടായിരുന്ന സ്വര്‍ണ്ണവില പിന്നീട് 20,720 രൂപ വരെ കുറഞ്ഞിരുന്നു. അതിന് ശേഷം ഘട്ടം ഘട്ടമായി വില പിന്നെയും ഉയരുന്നതായാണ് വിപണിയില്‍ നിന്ന് ദൃശ്യമാകുന്നത്. പവന് 21,360 രൂപയും ഗ്രാമിന് 2670 രൂപയുമാണ് ഇന്നത്തെ വിപണിവില.