ശനിയാഴ്ച്ച വ്യാപാരം തുടങ്ങിയപ്പോള്‍ സ്വര്‍ണ്ണത്തിന് 10 രൂപ കൂടിയിരുന്നു

തിരുവനന്തപുരം: സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിനുമുകളിലുളള ഇന്നത്തെ വില 2,905 രൂപയാണ്. ഏപ്രില്‍ 27 -ാം തീയതി സ്വര്‍ണ്ണവിലയില്‍ ഗ്രാമിന് 15 രൂപ കുറവുവന്ന ശേഷം ശനിയാഴ്ച്ച വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ 10 രൂപ കൂടി 2,905 രൂപയിലെത്തുകയായിരുന്നു.

പവന് 23,240 രൂപയാണ് നിരക്ക്. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക് 23,280 രൂപയായിരുന്നു. ഏപ്രില്‍ 26 നായിരുന്നു ഈ നിരക്ക്. കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ഈ മാസം ഏപ്രില്‍ രണ്ടിനായിരുന്ന നിരക്ക് 22,600 രൂപയായിരുന്നു നിരക്ക്.