സ്വര്‍ണ്ണവില ഇടിഞ്ഞു

തിരുവനന്തപുരം: സ്വര്‍ണ്ണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 20 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഗ്രാമിന് 2,810 രൂപയാണ് സ്വര്‍ണ്ണത്തിന്‍റെ ഇന്നത്തെ വില്‍പ്പന വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞനിരക്കാണിത്. ഇന്നലെ ഒരു ഗ്രാമിന് 2,830 രൂപയായിരുന്നു സ്വര്‍ണ്ണ വില. പവന് ഇന്നത്തെ വില 22,480 രൂപയാണ്.