Asianet News MalayalamAsianet News Malayalam

സ്വര്‍ണവില വീണ്ടും കുറഞ്ഞു: ആശ്വാസത്തില്‍ ഉപഭോക്താക്കള്‍

ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയാണ് കുറഞ്ഞത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. റെക്കോര്‍ഡ് നിലവാരത്തില്‍ നിന്ന് തുടർച്ചയായി രണ്ടാം ദിവസം വില കുറയുന്നത് ഉപഭോക്താക്കൾക്ക് ഏറെ ആശ്വാസകരമാണ്.

gold rate again decline
Author
Thiruvananthapuram, First Published Feb 13, 2019, 11:39 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 3,050 രൂപയും പവന് 24,400 രൂപയുമാണ് കേരളത്തിലെ സ്വര്‍ണ നിരക്ക്.
 
ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയാണ് കുറഞ്ഞത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. റെക്കോര്‍ഡ് നിലവാരത്തില്‍ നിന്ന് തുടർച്ചയായി രണ്ടാം ദിവസം വില കുറയുന്നത് ഉപഭോക്താക്കൾക്ക് ഏറെ ആശ്വാസകരമാണ്. ഫെബ്രുവരി നാല്, അഞ്ച് തീയതികളിലാണ് ഈ മാസം സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്.

പവന് 24,880 രൂപയും ഗ്രാമിന് 3,110 രൂപയുമായിരുന്നു ഫെബ്രുവരി നാല്, അഞ്ച് ദിവസങ്ങളിലെ സ്വര്‍ണ്ണവില. അന്താരാഷ്ട്രവിപണിയിൽ 31 ഗ്രാം ട്രോയ് ഔൺസിന് 1313 ഡോളറാണ് ഇന്നത്തെ നിരക്ക്.

Follow Us:
Download App:
  • android
  • ios