സ്വര്‍ണ്ണവില ഇടിഞ്ഞു

തിരുവനന്തപുരം: ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് സ്വര്‍ണ്ണവില കൂപ്പുകുത്തി. 2,875 രൂപയാണ് ഗ്രാമിന് ഇന്നത്തെ നിരക്ക് . ഒരു ദിവസം കൊണ്ട് ഗ്രാമിന്‍റെ മുകളില്‍ 20 രൂപയാണ് സ്വര്‍ണ്ണവിലയില്‍ ഇടിവുണ്ടായത്. ഇന്നലത്തെ സ്വര്‍ണ്ണവില 2,895 രൂപയായിരുന്നു. മെയ് 15 ന് 2,925 രൂപയില്‍ നിന്നാണ് സ്വര്‍ണ്ണവിലയാണ് രണ്ട് ദിവസം കൊണ്ട് ഇടിഞ്ഞത്. പവന് 23,000 രൂപയാണ് ഇന്നത്തെ വില. 

Add Asianetnews as a Preferred SourcegooglePreferred