Asianet News MalayalamAsianet News Malayalam

ദീപാവലി വ്യാപാരത്തിനിടെ സ്വര്‍ണ്ണവില ഇടിഞ്ഞു

സ്വര്‍ണ്ണത്തിന് പിന്നാലെ വെള്ളിക്കും വില കുറഞ്ഞു. കിലോഗ്രാമിന് 300 രൂപ കുറഞ്ഞ് വില 39,000 രൂപയായി മാറി. 

gold rate down due to diwali trade
Author
Mumbai, First Published Nov 8, 2018, 11:20 AM IST

മുംബൈ: ബുധനാഴ്ച്ച നടന്ന പ്രത്യേക മുഹൂര്‍ത്ത വ്യാപാരത്തില്‍ സ്വര്‍ണ്ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ബുള്ള്യന്‍ മാര്‍ക്കറ്റില്‍ പത്ത് ഗ്രാം സ്വര്‍ണ്ണത്തിന് 210 രൂപയാണ് ഇന്നലെ കുറഞ്ഞത്. ബുധനാഴ്ച്ച 32,400 രൂപയായിരുന്ന സ്വര്‍ണ്ണ നിരക്ക്. 

സ്വര്‍ണ്ണത്തിന് പിന്നാലെ വെള്ളിക്കും വില കുറഞ്ഞു. കിലോഗ്രാമിന് 300 രൂപ കുറഞ്ഞ് വില 39,000 രൂപയായി മാറി. ദീപാവലിയുമായി ബന്ധപ്പെട്ട മുഹൂര്‍ത്ത വ്യാപാരത്തിലായിരുന്ന വിലക്കുറവ് രേഖപ്പെടുത്തിയത്. 

എന്നാല്‍, ആഗോള വിപണിയിലും സ്വര്‍ണ്ണത്തിന് നേരിയ തോതില്‍ വില ഉയര്‍ന്നു. ഔണ്‍സിന് 0.51 ശതമാനമാണ് ഉയര്‍ന്നത്. നിലവില്‍ 1.233.80 ഡോളറാണ് നിരക്ക്. 

Follow Us:
Download App:
  • android
  • ios