സംസ്ഥാനത്ത് സ്വര്‍ണ്ണവില ഈ മാസത്തെ കുറഞ്ഞ നിരക്കില്‍. ഇന്ന് 80 രൂപ കുറഞ്ഞ് പവന്‍റെ വില 22,000ലെത്തി. ഇന്നലെ 22,080 രൂപയായിരുന്ന പവന്‍റെ നിരക്ക്.
അതേസമയം ഗ്രാമിന് 10 രൂപ കുറഞ്ഞ് 2750 രൂപയായി. സെപ്തംബര്‍ 10ന് രേഖപ്പെടുത്തിയ 22,720 രൂപയാണ് ഈ മാസത്തെ ഉയര്‍ന്ന സ്വര്‍ണ്ണനിരക്ക്.