ചരക്ക് സേവന നികുതിയുടെ ഭാഗമായുള്ള ആന്‍റി പ്രോഫിറ്ററി അതോറിറ്റി ഒരാഴ്ചയ്‌ക്കുള്ളില്‍ നിലവില്‍ വരുമെന്ന് കേന്ദ്ര ധനമന്ത്രാലയം. വിവിധ ഉത്പന്നങ്ങളുടെ ജി.എസ്.ടി നിരക്കുകള്‍ കുറച്ചതിന്‍റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും വ്യാപാരികള്‍ കൊള്ളലാഭം ഈടാക്കുന്നത് തടയുകയുമാണ് അതോറിറ്റിയുടെ ചുമതല.
ഗുവാഹത്തിയില്‍ ചേര്‍ന്ന കഴിഞ്ഞ ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ വിവിധ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും നിരക്കില്‍ ഗണ്യമായ കുറവ് വരുത്തിയരുന്നു. ഇതേ യോഗത്തില്‍ ആന്‍റി പ്രോഫിറ്ററി അതോറിറ്റി രൂപീകരിക്കാനും തീരുമാനിച്ചിരുന്നു. ഒരു ചെയര്‍മാനും നാല് ടെക്നിക്കല്‍ അംഗങ്ങളും ഉള്‍പ്പെട്ടതാണ് അതോരിറ്റി. ഇതോടൊപ്പം അതോരിറ്റിയുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിന് സ്റ്റാന്റിങ് കമ്മിറ്റിയും സംസ്ഥാനങ്ങളില്‍ ഉപഭോക്താക്കളുടെ പരാതി പരിഹാരത്തിന് സ്ക്രീനിങ് കമ്മിറ്റിയും നിലവില്‍ വരുമെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി ഹസ്മുഖ് ആദിയ അറിയിച്ചു.
