ന്യൂഡല്‍ഹി: ചരക്ക്, സേവന നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന്റെ നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതു പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പത്തംഗ സമിതിയെ നിയോഗിച്ചു. ജി.എസ്.ടി നെറ്റ്‌വര്‍ക്ക് ചെയര്‍മാന്‍ അജയ് ഭൂഷണ്‍ പാണ്ഡേയുടെ നേതൃത്വത്തിലുള്ള സമിതിയില്‍ ഗുജറാത്ത്, കര്‍ണാടക, പഞ്ചാബ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ ടാക്‌സ് കമ്മിഷണര്‍മാരും അംഗങ്ങളാണ്. ഡിസംബര്‍ 15നകം സമിതി റിപ്പോര്‍ട്ട് നല്‍കും.

നികുതി അടയ്‌ക്കാനില്ലാത്തവരും ഭാവിയിലെ ആവശ്യങ്ങള്‍ ലക്ഷ്യമിട്ട് ജിഎസ്ടി റജിസ്‍ട്രേഷന്‍ എടുത്തവരുമായ സംരംഭകര്‍ക്ക് റിട്ടേണുകള്‍ അനായാസം ഫയല്‍ ചെയ്യാനാകണം എന്നതാണ് നടപടി പരിഷ്കരണത്തിന്റെ മുഖ്യ ലക്ഷ്യം. പകുതിയോളം സംരംഭകരും ഇത്തരം റിട്ടേണുകളാണ് നല്‍കുന്നത്.