തീരുമാനത്തെ എതിര്‍ക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങള്‍ ആദ്യം വാറ്റ് കുറയ്ക്കുകയാണ് വേണ്ടതെന്ന് ജയ്റ്റ്‌ലി ആവശ്യപ്പെട്ടു. പാനമ രേഖകളില്‍ പേര് പരാമര്‍ശിക്കുന്ന എല്ലാവര്‍ക്കും ആദായ നികുതി വകുപ്പ് നോട്ടീസയച്ചെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വ്യക്തമാക്കി. കള്ളപ്പണക്കാര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി എടുക്കുമെന്നും അരുണ്‍ ജയ്റ്റ്‌ലി അറിയിച്ചു. ജയ്റ്റ്‌ലിയുടെ മറുപടിക്കു ശേഷം ധനകാര്യബില്‍ ലോക്‌സഭ പാസ്സാക്കി.