Asianet News Malayalam

നാല് കോടിയുടെ സമ്മാനങ്ങളുമായി ഗ്രേ​റ്റ് കേ​ര​ള ഷോ​പ്പിംഗ് ഉത്സവ്

അ​ച്ച​ടി-​ദൃ​ശ്യ-​ശ്രാ​വ്യ-​ന​വ മാ​ധ്യ​മ​ങ്ങ​ളെ​ല്ലാം കൈ​കോ​ര്‍ക്കു​ന്ന​താ​ണ് ജി​കെ​എ​സ്‌​യു. ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ഒ​രു സം​സ്ഥാ​ന​ത്തെ മാ​ധ്യ​മ​ങ്ങ​ള്‍ ഒ​രു​മി​ച്ചു​ചേ​ര്‍ന്ന് ഷോ​പ്പി​ങ് ഉ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്

great kerala shopping utsav starts on nov 15
Author
Thiruvananthapuram, First Published Nov 6, 2018, 11:29 AM IST
  • Facebook
  • Twitter
  • Whatsapp

കൊച്ചി: നാല് കോടി രൂപയുടെ സമ്മാനങ്ങളൊരുക്കി ഗ്രേ​റ്റ് കേ​ര​ള ഷോ​പ്പിംഗ് ഉത്സവ് (ജികെഎസ്‍യു). ന​വം​ബ​ര്‍ 15 മു​ത​ല്‍ ഡി​സം​ബ​ര്‍ 16 വ​രെ​ നടക്കുന്ന ഷോപ്പിംഗ് ഉത്സവം കേരളത്തിലെ മുഴുവന്‍ മാധ്യമ സ്ഥാപനങ്ങളും ചേര്‍ന്നാണ് ഒരുക്കുന്നത്. കല്യാണ്‍ ജ്വ​ല്ലേ​ഴ്‌​സ് സ്‌​പോ​ണ്‍സ​ര്‍ ചെ​യ്യു​ന്ന ഒ​രു കോ​ടി രൂ​പ​യു​ടെ ഫ്ലാ​റ്റാ​ണ് ബ​മ്പ​ര്‍ സ​മ്മാ​നം.

ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്‌​സി​ല്‍ നി​ന്ന് 1,000 രൂ​പ​യു​ടെ ഡി​സ്‌​കൗ​ണ്ട് വൗ​ച്ച​ര്‍ ജി​കെ​എ​സ്‌​യു​വി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന എല്ലാവര്‍ക്കും ലഭിക്കും. കൂടാതെ, 10,000 രൂ​പ​യ്ക്ക് മു​ക​ളി​ല്‍ സ്വ​ര്‍ണ-​വ​ജ്രാ​ഭ​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​മ്പോ​ള്‍ ഇത് ​ഉപയോഗിക്കുകയും ചെയ്യാം. കി​റ്റെ​ക്‌​സ് ന​ല്‍കു​ന്ന ബാ​ക്ക് പാ​യ്ക്ക് ബാ​ഗു​ക​ള്‍, വ​ണ്ട​ര്‍ലാ അ​മ്യൂ​സ്‌​മെ​ന്‍റ് പാ​ര്‍ക്ക് സ​ന്ദ​ര്‍ശി​ക്കാ​നു​ള്ള എ​ന്‍ട്രി പാ​സു​ക​ള്‍, ലീ​വ​ര്‍ ആ​യു​ഷ് - സ​ഹീ ആ​യു​ര്‍വേ​ദ ന​ല്‍കു​ന്ന 1,000 രൂ​പ​യു​ടെ വീ​ത​മു​ള്ള ഗി​ഫ്റ്റ് ഹാം​പ​റു​ക​ള്‍ കാ​ഫി​ന്‍റെ ഇ​ല​ക്ട്രി​ക് ചി​മ്മി​നി അടക്കമുള്ള മ​റ്റ് സ​മ്മാ​ന​ങ്ങളുമുണ്ട്.

പി​ട്ടാ​പ്പി​ള്ളി​ല്‍, ജോ​സ് ആ​ലു​ക്കാ​സ്, ബി​സ്മി, ക്യു​ആ​ര്‍എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് 2,000 രൂ​പ​യു​ടെ വീ​ത​മു​ള്ള ഡി​സ്‌​കൗ​ണ്ട് വൗ​ച്ച​റു​ക​ളും ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​പ്പെ​ടു​ന്ന ഭാ​ഗ്യ​ശാ​ലി​ക​ളെ കാ​ത്തി​രി​ക്കുന്നു. ദി​വ​സം തോ​റു​മു​ള്ള സ​മ്മാ​ന​ങ്ങ​ള്‍, ആ​ഴ്ച​ക​ള്‍ തോ​റു​മു​ള്ള മെ​ഗാ സ​മ്മാ​ന​ങ്ങ​ള്‍ തുടങ്ങിയവയുമുണ്ട്.

മൊ​ബൈ​ല്‍ കി​ങ്  1,750 രൂ​പ​യു​ടെ വീ​ത​മു​ള്ള ഡി​സ്‌​കൗ​ണ്ട് വൗ​ച്ച​റു​ക​ള്‍  സ്‌​പോ​ണ്‍സ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. ആ​യി​രം രൂ​പ​യോ അ​തി​ല്‍ കൂ​ടു​ത​ലോ ചെ​ല​വ​ഴി​ച്ച് കേ​ര​ള​ത്തി​ലെ ചെ​റു​തും വ​ലു​തു​മാ​യ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്ന് സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​വ​ര്‍ക്കാ​ണ് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍കു​ന്ന​ത്. ജി​കെ​എ​സ്‌​യു​വി​ന്‍റെ വാ​ട്‌​സ്ആ​പ്പ് ന​മ്പ​റി​ലേ​ക്ക് ജി​എ​സ്ടി പ്ര​കാ​ര​മു​ള്ള ബി​ല്ലി​ന്‍റെ ചി​ത്രം മൊ​ബൈ​ലി​ലെ​ടു​ത്ത് അയച്ചാല്‍ മാത്രം മതിയാകും.

തു​ട​ര്‍ന​ട​പ​ടി​ക​ള്‍ മ​റു​പ​ടി സ​ന്ദേ​ശ​മാ​യി ല​ഭി​ക്കും. ജി​കെ​എ​സ്‌​യുവിന്‍റെ കാ​ല​യ​ള​വി​ല്‍ പ്ര​മു​ഖ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ബ്രാ​ന്‍ഡു​ക​ളും ആകര്‍ഷകമായ ഓഫറുകളും പ്രഖ്യാപിക്കും. ഇ​സാ​ഫ് സ്‌​മോ​ള്‍ ഫി​നാ​ന്‍സ് ബാ​ങ്കാ​ണ് ജി​കെ​എ​സ്‌​യു​വി​ന്‍റെ റോ​ഡ് ഷോ ​പാ​ര്‍ട്ട്ണ​ര്‍. അ​ച്ച​ടി-​ദൃ​ശ്യ-​ശ്രാ​വ്യ-​ന​വ മാ​ധ്യ​മ​ങ്ങ​ളെ​ല്ലാം കൈ​കോ​ര്‍ക്കു​ന്ന​താ​ണ് ജി​കെ​എ​സ്‌​യു.

ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ഒ​രു സം​സ്ഥാ​ന​ത്തെ മാ​ധ്യ​മ​ങ്ങ​ള്‍ ഒ​രു​മി​ച്ചു​ചേ​ര്‍ന്ന് ഷോ​പ്പി​ങ് ഉ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.  പ്രളയശേഷം കേരളത്തിലെ വാണിജ്യ മേഖലയിലുണ്ടായ തളര്‍ച്ച മറികടക്കാനും ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് മികച്ച ആനുകൂല്യങ്ങള്‍ ഒരുക്കാനുമാണ് കേ​ര​ള ഷോ​പ്പിംഗ് ഉത്സവ് സംഘടിപ്പിക്കുന്നത്. 

Follow Us:
Download App:
  • android
  • ios