ഫെഡറല്‍ ബാങ്കിന് നേട്ടം
കൊച്ചി: മാര്ച്ച് 31 അവസാനിച്ച സാമ്പത്തിക വര്ഷത്തെ (2017 -18) നാലാം പാദഫലം ഫെഡറല് ബാങ്ക് പുറത്തുവിട്ടു. 589 കോടി രൂപയുടെ പ്രവര്ത്തന ലാഭമാണ് ബാങ്ക് ജനുവരി - മാര്ച്ച് പാദത്തില് രേഖപ്പെടുത്തിയത്. ബാങ്കിന്റെ ഏക്കാലത്തെയും ഉയര്ന്ന ലാഭമാണിതെന്ന് ഫെഡറല് ബാങ്ക് അറിയിച്ചു.
കോര്പ്പറേറ്റ്, എസ്എംഇ, റീട്ടെയ്ല് എന്നീ മൂന്ന് വായ്പ വിഭാഗത്തിലും ഡിസംബര് പാദത്തെ അപേക്ഷിച്ച് അഞ്ച് ശതമാനത്തിലധികം വര്ധന രേഖപ്പെടുത്തി. ബാങ്കിന്റെ ബിസിനസ്സ് മൂല്യം 19.27 ശതമാനമുയര്ന്ന് 2,03,949.96 കോടി രൂപയിലെത്തി. മുന് സാമ്പത്തിക വര്ഷത്തെ അപേക്ഷിച്ച് ബാങ്കിന്റെ മൊത്ത വരുമാനത്തില് 11.81 ശതമാനത്തിന്റെ വര്ധനയാണ് 2017-18 സാമ്പത്തിക വര്ഷമുണ്ടായത്.
