സെപ്റ്റംബറിലെ ജിഎസ്ടിയില്‍ നിന്നുളള വരുമാനം 94,442 കോടി രൂപയാണ്. ഏപ്രിലിന് ശേഷം ആദ്യമായാണ് വരവ് ഒരു ലക്ഷം കടക്കുന്നത്. 

തിരുവനന്തപുരം: ഒക്ടോബറിലെ ജിഎസ്ടി വരവ് ഒരു ലക്ഷം കോടി രൂപ കവിഞ്ഞെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി. ആകെ വരവ് ഒരുലക്ഷത്തി എഴുന്നൂറ്റി പത്ത് കോടി രൂപയാണ്. ജിഎസ്ടി വളർച്ചയിൽ കേരളം മുന്നിലാണ്. കേരളത്തിന്‍റെ വരവ് 44 ശതമാനമായാണ് വളര്‍ച്ച കൈവരിച്ചത്.

സെപ്റ്റംബറിലെ ജിഎസ്ടിയില്‍ നിന്നുളള വരുമാനം 94,442 കോടി രൂപയാണ്. ഏപ്രിലിന് ശേഷം ആദ്യമായാണ് വരവ് ഒരു ലക്ഷം കോടി കടക്കുന്നത്. 

മെയ് മാസം കളക്ഷന്‍ 94,016 കോടിയും ജൂണില്‍ 95,610 കോടിയും ജൂലൈയില്‍ 93,960 കോടിയുമായിരുന്നു.