കേരളത്തിന് ആശ്വാസം; പ്രളയസെസ് ഏർപ്പെടുത്താൻ ജിഎസ്ടി കൗൺസിലിന്‍റെ അനുമതി

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 10, Jan 2019, 3:49 PM IST
gst council approved flood cess for kerala government
Highlights

ദില്ലിയിൽ ചേർന്ന ജിഎസ്ടി കൗൺസിൽ യോഗമാണ് പ്രളയസെസ് ഏർപ്പെടുത്താൻ കേരളത്തിന് അനുമതി നൽകിയത്. പ്രളയാനന്തരപുനർനിർമാണത്തിന് സംസ്ഥാനത്തെ സഹായിക്കാനാണിത്. 

ദില്ലി: ചരക്ക് സേവനനികുതിക്ക് മേൽ ഒരു ശതമാനം പ്രളയസെസ് ഏർപ്പെടുത്താൻ സംസ്ഥാനസർക്കാരിന് ജിഎസ്ടി കൗൺസിൽ അനുമതി നൽകി. ദില്ലിയിൽ ചേർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം. പ്രളയാനന്തരപുനർനിർമാണത്തിന് കേരളത്തെ സഹായിക്കാനാണ് തീരുമാനം. നേരത്തേ ജിഎസ്ടി മന്ത്രിതല ഉപസമിതിയും പ്രളയസെസ് പിരിക്കാൻ സംസ്ഥാനത്തിന് അനുമതി നൽകാൻ ശുപാർശ നൽകിയിരുന്നു.

പ്രളയാനന്തര പുനർനിർമാണത്തിന് കാര്യമായ തുക സ്വരുക്കൂട്ടാൻ സംസ്ഥാനസർക്കാരിന് ഇതു വഴി കഴിയുമെന്നാണ് കണക്കുകൂട്ടൽ. കേരളത്തിനകത്ത് മാത്രമേ പുതിയ വ്യവസ്ഥ പ്രകാരം സെസ് പിരിക്കാനാകൂ. പ്രകൃതിദുരന്തമുണ്ടാകുന്ന സംസ്ഥാനങ്ങളിൽ പുനർനിർമാണത്തിനുളള ഫണ്ട് കണ്ടെത്താൻ ജിഎസ്ടി കൗൺസിലിനെ കാര്യങ്ങൾ ധരിപ്പിച്ച് സെസ് പിരിക്കാൻ അനുമതി വാങ്ങുന്ന പുതിയ വ്യവസ്ഥയ്ക്കും ഇതിലൂടെ വഴി തെളിയുകയാണ്. 

പുനർനിർമാണ പദ്ധതികൾക്ക് വേണ്ട ഫണ്ട് കണ്ടെത്താൻ പുറംവായ്പയുടെ പരിധി ഉയർത്താനും സർക്കാരിന് അനുമതി കിട്ടിയിട്ടുണ്ട്. സെസ് നിരക്ക്, കാലയളവ്, ഏതൊക്ക ഉത്പന്നങ്ങൾക്ക് മേൽ ചുമത്തും - എന്നീ കാര്യങ്ങൾ സംസ്ഥാനത്തിന് തീരുമാനിക്കാം. 

ഏത് ഉത്പന്നങ്ങൾക്ക് എത്ര ശതമാനമാണ് സെസ്സെന്ന് ബജറ്റിൽ പ്രഖ്യാപിക്കുമെന്ന് നേരത്തേ ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിരുന്നു. 

loader