ശ്രീനഗര്‍: 90 ശതമാനത്തോളം ഉത്പന്നങ്ങളുടേയും സേവനങ്ങളുടേയും ചരക്ക് സേവന നികുതി നിരക്കുകള്‍ ശ്രീനഗറില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. അവശ്യ സാധനങ്ങളെ കുറഞ്ഞ നികുതി നിരക്കായ 5 ശതമാനത്തില്‍ ഉള്‍പ്പെടുത്തിയാണ് നികുതി തീരുമാനിച്ചിരിക്കുന്നതെന്ന് വാര്‍ത്ത ഏജന്‍സിസായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്വര്‍ണത്തിന്റെ നിരക്ക് നിര്‍ദ്ദിഷ്ട രണ്ട് ശതമാനത്തില്‍ നിന്ന് 5 ശതമാനമായി ഉയര്‍ത്തണമെന്ന് ധനമന്ത്രി തോമസ് ഐസക് ആവശ്യപ്പെട്ടു. പൂജ സാമഗ്രികള്‍ക്ക് നികുതി ഒഴിവാക്കണമെന്നായിരുന്നു ഉത്തര്‍പ്രദേശിന്റെ ആവശ്യം. 5,12, 18, 28 നികുതി ശതമാനങ്ങളില്‍ ഉള്‍പ്പെടുത്തിയ ഉത്പന്നങ്ങളുടേയും സേവനങ്ങളുടേയും അന്തിമ പട്ടിക നാളെ പുറത്തിറക്കും. ജിഎസ്ടിയുടെ ആറ് ചട്ടങ്ങള്‍ക്കും 14ആം ജിഎസ്ടി കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി.
