Asianet News MalayalamAsianet News Malayalam

നികുതി കുറച്ചിട്ടും വില കുറയാതെ സാനിട്ടറി നാപ്കിനുകള്‍

ലേഡീസ് സ്റ്റോറുകളിലും മെഡിക്കല്‍ സ്റ്റോറുകളിലും നാപ്കിനുകള്‍ക്ക് ഒരു രൂപയുടെ പോലും  കുറവുണ്ടായിട്ടില്ലെന്നാണ് കസ്റ്റമേഴ്സിന്‍റെ പരാതി

GST rate on sanitary napkins not influenced in market
Author
Kochi, First Published Jul 28, 2018, 10:24 AM IST

കൊച്ചി: ജിഎസ്ടി കൗണ്‍സില്‍ സാനിട്ടറി നാപ്കിന്‍ നികുതി 12 ശതമാനത്തില്‍ നിന്ന് പൂജ്യം ശതമാനത്തിലേക്ക് താഴ്ത്തിയിട്ടും വിപണിയില്‍ വിലകുറയുന്നില്ലെന്ന് പരാതി. പുതിയ നികുതി പരിഷ്കാരം ഇന്നലെ നിലവില്‍ വരുമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ഇതോടെ നടപ്പായില്ല. 

സാനിട്ടറി നാപ്കിനുകള്‍ക്ക് ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് നിരവധി സമരങ്ങളാണ് രാജ്യത്തുണ്ടായത്. ഇത്തരം പ്രതിഷേധങ്ങളുടെ ഫലമായാണ് ജിഎസ്ടി കൗണ്‍സില്‍ കഴിഞ്ഞ യോഗത്തില്‍ സാനിട്ടറി നാപ്കിനുകളുടെ നികുതി പൂര്‍ണ്ണമായും ഒഴിവാക്കിയത്. ഇതനുസരിച്ച്, ഏകദേശം 40 രൂപ വില വരുന്ന സാനിട്ടറി നാപ്കിനിന്‍റെ പായ്ക്കറ്റിന് നാല് രൂപയുടെ വരെ കുറവ് ഉപഭോക്താക്കള്‍ക്ക് ലഭിക്കേണ്ടതാണ്.  

എന്നാല്‍, ഇന്നലെ പുതിയ നികുതി ഘടന നടപ്പില്‍ വന്നിട്ടും ലേഡീസ് സ്റ്റോറുകളിലും മെഡിക്കല്‍ സ്റ്റോറുകളിലും നാപ്കിനുകള്‍ക്ക് ഒരു രൂപയുടെ പോലും  കുറവുണ്ടായിട്ടില്ലെന്നാണ് കസ്റ്റമേഴ്സിന്‍റെ പരാതി. ഇന്നലെ മുതല്‍ വില്‍പ്പന വിലയില്‍ വരുന്ന കുറവ് മൂലമുണ്ടാവുന്ന നഷ്ടം ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് വഴി നികത്തി ലഭിക്കുമെന്നിരിക്കെയാണ് വ്യാപാരികള്‍ വിലകുറയ്ക്കാന്‍ തയ്യാറാവാതിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios