സാധാരണക്കാര്‍ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന അവശ്യവസ്തുക്കള്‍ക്ക് അഞ്ച് ശതമാനവും ആഢംബര വസ്തുക്കള്‍ക്ക് 28 ശതമാനവും നികുതി ഇടാക്കാനാണ് ജി.എസ്.ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചത്. മറ്റ് ഉത്പ്പനങ്ങള്‍ 12 ശതമാനം, 18 ശതമാനം എന്നീ രണ്ട് അടിസ്ഥാന നികുതിയുടെ കീഴില്‍ വരും. ആഡംബര കാറുകള്‍, പാന്‍ മസാല, ശീതള പാനീയങ്ങള്‍ എന്നിവക്ക് 40 ശതമാനം അധിക നികുതി ഈടാക്കാനും യോഗം തീരുമാനിച്ചു. പുകയിലക്ക് 65 ശതമാനം അധിക നികുതിനല്‍ക്കേണ്ടി വരും.

കേരളത്തിന് താല്‍പ്പര്യമുള്ള, സ്വര്‍ണ്ണത്തിന്റെ മേലുള്ള നികുതി പിന്നീട് പ്രഖ്യാപിക്കും. വിലക്കയറ്റമുണ്ടാക്കുന്ന പകുതിയിലധികം ഉത്പനനങ്ങള്‍ക്കും നികുതി ഉണ്ടാവില്ല. ചരക്ക് സേവന നികുതി നടപ്പിലാക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്‌ടം നികത്താന്‍ 50,000 കോടി രൂപ സമാഹരിക്കാനും യോഗം തീരുമാനിച്ചു.