കൊച്ചി: വ്യാപാരികള്‍ക്കു വാറ്റില്‍നിന്നു ജിഎസ്ടിയിലേക്കു റജിസ്‌ട്രേഷന്‍ മാറ്റാന്‍ അടുത്ത മാസം അഞ്ചുവരെ സമയം നീട്ടിനല്‍കി. ഞായറാഴ്ച വരെയാണു നേരത്തേ സമയം അനുവദിച്ചിരുന്നതെങ്കിലും 47% പേര്‍ മാത്രം ജിഎസ്ടിയിലേക്കു മാറിയതു കണക്കിലെടുത്താണു സമയം നീട്ടിയത്. റജിസ്റ്റര്‍ ചെയ്തവരില്‍ ഇതുവരെ താല്‍ക്കാലിക ഐഡി കിട്ടാത്തവര്‍ക്ക് ഈ മാസംതന്നെ ലഭ്യമാക്കും.