രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ വ്യാപാരികള്‍ക്ക് വാണിജ്യനികുതി വകുപ്പ് പ്രത്യേക അഭിനന്ദനം അറിയിച്ചു. ഇതോടൊപ്പം തന്നെ, ഇനിയും എന്‍ട്രോള്‍ ചെയ്യാനുള്ള വ്യാപാരികള്‍ എത്രയും പെട്ടെന്ന് അതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും വകുപ്പ് അഭ്യര്‍ത്ഥിച്ചു. 

വ്യാപാരികള്‍, അവരുടെ വ്യക്തിപരവും വ്യാപാരസംബന്ധവുമായ വിവരങ്ങള്‍ ജിഎസ്ടി ശൃംഖലയില്‍ അപ്ലോഡ് ചെയ്ത് എന്‍ട്രോള്‍മെന്റ് പൂര്‍ത്തിയാക്കാത്ത പക്ഷം, ജിഎസ്ടി നടപ്പിലാക്കുന്ന ദിവസങ്ങളില്‍ തന്നെ രജിസ്‌ട്രേഷന്‍ ലഭിക്കുന്നതിന് ഒരു പക്ഷേ ചെറിയ ബുദ്ധിമുട്ടുകള്‍ നേരിട്ടേക്കാം.

അവസാന നിമിഷം വരെ കാത്തിരിക്കാതെ മാര്‍ച്ച് 31 നകം തന്നെ സംസ്ഥാനത്തെ എല്ലാ വ്യാപാരികളും എന്‍ട്രോള്‍മെന്റ് പൂര്‍ത്തിയാക്കണമെന്ന് വാണിജ്യനികുതി വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ രണ്ടര ലക്ഷം വരുന്ന വ്യാപാരികളാണ് ജിഎസ്ടി സംവിധാനത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്നത്. നിലവില്‍ വാണിജ്യനികുതി വകുപ്പില്‍ രജിസ്‌ട്രേഷന്‍ ഉള്ള എല്ലാ വ്യാപാരികളും ജിഎസ്ടി സംവിധാനത്തിലേക്ക് വ്യക്തിപരവും വ്യാപാരസംബന്ധവുമായ വിവരങ്ങളും രേഖകളും അപ് ലോഡ് ചെയ്യേണ്ടതാണ്.