ദില്ലി: റിയല്‍ എസ്റ്റേറ്റ് മേഖലയെ ചരക്ക് സേവന നികുതിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇക്കാര്യം അടുത്തമാസം ഒമ്പതിന് ഗുവാഹത്തിയില്‍ ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്യുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.

ഏറ്റവും കൂടുതല്‍ നികുതി വെട്ടിപ്പ് നടക്കുന്ന മേഖലയാണ് റിയല്‍ എസ്റ്റേറ്റെന്നും ജിഎസ്ടിയ്ക്ക് കീഴില്‍ കൊണ്ടുവന്നാല്‍ ഇത് തടയാനാകുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു. നിര്‍മ്മാണ മേഖലയ്ക്ക് 12 ശതമാനം നികുതി ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഭൂമി-കെട്ടിട രജിസ്‌ട്രേഷനുകളെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.