ദില്ലി: റിസർവ് ബാങ്ക് പുറത്തിറക്കുന്ന 500 രൂപയുടെ നോട്ടിൽനിന്നും മഹാത്മാ ഗാന്ധിയുടെ ദണ്ഡിയാത്ര പുറത്താകും. നോട്ടിന്‍റെ പിൻവശത്ത് രേഖപ്പെടുത്തിയിരിക്കുന്ന ദണ്ഡിയാത്രയുടെ ചിത്രമില്ലാതെയാകും പുതിയ 500 രൂപ നോട്ട് പുറത്തിറങ്ങുക. ദണ്ഡിയാത്രക്കു പകരം ചെങ്കോട്ടയുടെ ചിത്രമാകും പുതിയ 500 രൂപ നോട്ടിൽ ആലേഖനം ചെയ്യപ്പെടുക.
പുതിയ 2000 രൂപ നോട്ടിൽ മംഗൾയാന്‍റെ ചിത്രവും രേഖപ്പെടുത്തും. നോട്ടിന്‍റെ പിൻവശത്തായാണ് മംഗൾയാൻ പ്രത്യക്ഷപ്പെടുക. തീവ്രവാദ പ്രവർത്തനങ്ങൾക്ക് കള്ളപ്പണം വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് കേന്ദ്ര സർക്കാരിന്റെ അസാധാരണ തീരുമാനം ഉണ്ടായിരിക്കുന്നത്.
