എടിഎം തട്ടിപ്പ്; ഹൈക്കോടതി ജഡ്ജിയ്ക്കും പണം നഷ്ടമായി

First Published 17, Mar 2018, 1:33 AM IST
high court judge looses money ATM fraud
Highlights

ഒന്‍പത് തവണയായി വിവിധ എ.ടി.എം വഴിയാണ് ഡെബിറ്റ് കാ‍ർഡിൽ നിന്ന് പണം പിൻവലിച്ചത്.

കൊച്ചി: ഓൺലൈൻ ബാങ്കിങ് തട്ടിപ്പിൽ ഹൈക്കോടതി ജഡ്ജിയ്ക്കും പണം നഷ്ടമായി. ജസ്റ്റിസ് വി. ചിദംബരേഷിന്റെ അക്കൗണ്ടിൽ നിന്നാണ് പണം കവർന്നത്. ജ‍ഡ്ജിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്ത് അന്വേഷണം തുങ്ങി.

ജസ്റ്റിസ് വി. ചിദംബരേഷിന്റെ  എസ്.ബി.ഐ അക്കൗണ്ടിൽ നിന്നാണ് മാർച്ച് പത്തിന് 4320 രൂപ തട്ടിയെടുത്തത്. ഒന്‍പത് തവണയായി വിവിധ എ.ടി.എം വഴിയാണ് ഡെബിറ്റ് കാ‍ർഡിൽ നിന്ന് പണം പിൻവലിച്ചത്. പണം നഷ്ടമായത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ജഡ്ജി ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ട ശേഷമാണ് പോലീസിനെ സമീപിച്ചത്. ജസ്റ്റിസ് വി. ചിദംബരേഷ് നൽകിയ പരാതിയിൽ എറണാകുളം സെൻട്രൽ പോലീസ് ഐ.ടി ആക്ട്, വ‌ഞ്ചന തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസ് എടുത്ത് അന്വേഷണം തുടങ്ങി. 

തട്ടിപ്പ് നടത്തിയത് കേരളത്തിനകത്താണോ എന്നതടക്കമുള്ള വിവരങ്ങ8 പോലീസ് പരിശഓധിക്കുകയാണ്. എന്നാൽ ഇതുവരെ പ്രതികളെക്കുറിച്ചുള്ള സൂചനകളൊന്നും ലഭ്യമായില്ല. ഓൺലൈൻ ബാങ്കിങ് തട്ടിപ്പിനെതിരെ സംസ്ഥാനത്ത് വ്യാപക പരാതികളാണ് അടുത്തകാലത്ത് ഉയരുന്നത്. ഇതിനിടെയാണ് ജഡ്ജി തന്നെ ബാങ്ക് തട്ടിപ്പിന്റെ ഇറയാകുന്നത്.

 

loader