മുംബൈ: കുപ്രസിദ്ധമായ 2ജി അഴിമതിക്കേസില്‍ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ടുള്ള വിചാരണ കോടതി വിധിയെ തുടര്‍ന്ന് കേസുമായി ബന്ധപ്പെട്ട് നിയമനടപടികള്‍ നേരിട്ട കമ്പനികളുടേയും മറ്റു മൊബൈല്‍ സര്‍വ്വീസ് കമ്പനികളുടേയും ഓഹരികള്‍ക്ക് വില കൂടി. 

യൂണിടെക് ലിമിറ്റഡ്, ഡിബി റിയലിറ്റി ലിമിറ്റഡ് തുടങ്ങിയവയുടെ ഓഹരിവില 20 ശതമാനം വര്‍ധിച്ചപ്പോള്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്റേത് 13.37 ശതമാനം കൂടി. സണ്‍ ടിവി നെറ്റ്‌വര്‍ക്ക് ലിമിറ്റഡിന്റേത് ആറ് ശതമാനവും ഐഡിയ സെല്ലുലാറിന്റേത് 3 ശതമാനവും ഭാരതി എയര്‍ടെല്‍ ഓഹരി 0.2 ശതമാനവും വര്‍ധിച്ചു.