മുംബൈ: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ (എച്ച്എംഎസ്‌ഐ) ഏറ്റവും പുതിയ 109 സിസി ബൈക്ക് നവിയുടെ കയറ്റുമതി തുടങ്ങി. കയറ്റുമതിയുടെ ആദ്യപടിയായി 500 നവി ബൈക്കുകള്‍ നേപ്പാളിലേക്ക് അയച്ചു.
പൂര്‍ണമായും ഇന്ത്യയില്‍ത്തന്നെ വികസിപ്പിച്ച മോഡലാണ് നവി. ഉത്പാദനം വര്‍ധിപ്പിക്കുകയാണ് കയറ്റുമതിയിലൂടെ കമ്പനി ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകമെങ്ങും നവി വ്യാപിപ്പിക്കാനും കമ്പനിക്കു പദ്ധതിയുണ്ട്. നേപ്പാളിലെ ഇരുചക്ര വാഹനവിപണിയുടെ 29 ശതമാനവും ഹോണ്ടയുടെ കൈയ്യിലാണ്.
