എസ്‌യുവി വിഭാഗത്തില്‍ ഹ്യുണ്ടായ് ഐ20 ആക്ടീവ്, ടൊയോട്ട എത്യോസ് ക്രോസ്, ഫിയറ്റ് അർബൻ ക്രോസ്, ഫോക്സ്‌വാഗൺ ക്രോസ് പോളോ എന്നീ കരുത്തന്മാരോട് പോരടിക്കാനെത്തുന്ന ഈ ചെറു എസ്‌യുവിയുടെ ഡിജിറ്റൽ രേഖാചിത്രത്തെ കഴിഞ്ഞദിവസം ഹോണ്ട അവതരിപ്പിച്ചു.

ഹോണ്ട ജാസ് ഹാച്ച്ബാക്കിന്റെ അതെ പ്ലാറ്റ്ഫോം. പുത്തൻ ഹെഡ്‌ലാമ്പും അതിനോട് ഇഴുകിചേരുന്ന തരത്തിലുള്ള വലിയ ഗ്രില്ലും ചേര്‍ന്ന ആകര്‍ഷകമായ മുന്‍ഭാഗം. സ്പോർടി ബംബറും, വലിയ എയർ ഇൻടേക്കുകളും ഫോഗ് ലാമ്പും. ജാസിലേതിനു സമാനമായ ഡോറുകളും ഫെന്ററുകളും. യുവാക്കള്‍ തന്നെയാണ് ഈ ചെറു എസ്‌യുവിക്ക് രൂപം കൊടുക്കുമ്പോള്‍ ഹോണ്ടയുടെ മനസ്സിലെന്നു വ്യക്തം.

ജാസിലേതിനു സമാനമായ ഫീച്ചറുകളില്‍ അല്‍പ്പം മാറ്റം വരുത്തിയ ഇന്‍റീരിയറായിരിക്കും പുത്തന്‍വാഹനത്തിലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 1.2ലിറ്റർ i-VTEC പെട്രോൾ എൻജിന്‍, 1.5 ലിറ്റർ i-DTEC ഡീസൽ എൻജിന്‍ വേരിയന്‍റുകളാവും ഉണ്ടാകുക. മാനുവലും ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഉൾപ്പെടുത്തിയ 1.2ലിറ്റർ എൻജിന് 90ബിഎച്ച്പി കരുത്താണുള്ളത്. 100ബിഎച്ച്പി കരുത്തുള്ള 1.5 ലിറ്റർ ഡീസൽ എൻജിനിൽ 6 സ്പീഡ് മാനുവൽ ഗിയർബോക്സ് മാത്രമാവും ഉണ്ടാകുക.
നവംബറിൽ നടക്കാനിരിക്കുന്ന സോ പൗളോ മോട്ടോർഷോയിലായിരിക്കും രേഖാചിത്രത്തിലെ മോഡലിന്‍റെ ആദ്യ പ്രദർശനം. അടുത്ത വർഷം മാർച്ചോടുകൂടി ഡബ്ല്യൂആർ-വി ഇന്ത്യൻ വിപണിയിലെത്തിച്ചേരുമെന്നാണ് കരുതുന്നത്.

