1.6 ലിറ്റർ എഞ്ചിനുമായി എത്തുന്ന വാഹനത്തിന് പവർ 128bhp പവറും 162nm ടോർക്കും ലഭിക്കുന്നു. 6സ്പീഡ് ഗിയർബോക്സുള്ള ക്രേറ്റ മാനുവൽ ട്രാൻസമിഷനിലും ഓട്ടോമാറ്റിക് ട്രാൻസമിഷനിലും ലഭ്യമാണ്. ഇന്ത്യയിലും ഇതേ ഫീച്ചറുകളിൽ തന്നെയാവും ക്രേറ്റ ലഭ്യമാകുക. പുത്തന്‍ വാഹനം അടുത്തവര്‍ഷം ബ്രസീലിൽ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. പക്ഷേ ഇന്ത്യയിൽ എപ്പോൾ ലോഞ്ച് ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

രാജ്യാന്തരതലത്തിൽ ‘ഐ എക്സ് 25’ എന്നറിയപ്പെടുന്ന ‘ക്രേറ്റ’യിലൂടെ 2015ലാണ് ഹ്യുണ്ടായ് ചെറു എസ് യു വി വിഭാഗത്തില്‍ അരങ്ങേറ്റം കുറിക്കുകയാണ്. ‘വ്യാജ’ സ്കഫ് പ്ലേറ്റ് സഹിതം കറുപ്പ് നിറത്തിലുള്ള ബോഡി ക്ലാഡിങ്, ക്രോമിയം സ്പർശത്തോടെ മൂന്നു തട്ടുള്ള, ഷഡ്കോണ ഗ്രിൽ, എൽ ഇ ഡി — പ്രൊജക്ടർ ഘടകങ്ങളടക്കം ആംഗുലർ ഹെഡ്ലാംപ്, പേശീബലം തുളുമ്പുന്ന മുൻ — പിൻ ബംപറുകൾ, വകഭേദം അടിസ്ഥാനമാക്കി 17 അഥവാ 18 ഇഞ്ച് അലോയ് വീൽ, വൃത്തിയുള്ള എൽ ഇ ഡി ടെയിൽ ലാംപ്, മികച്ച ഗ്രൗണ്ട് ക്ലിയറൻസ് തുടങ്ങിയ നിരവധി സവിശേഷതകളുമായി നിരത്തിലിറങ്ങിയ വാഹനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

