വിസയുമായി സഹകരിച്ച് പുറത്തിറക്കുന്ന കാര്‍ഡായതിനാല്‍ രാജ്യത്തെ ലക്ഷക്കണക്കിന് വ്യാപാര സ്ഥാപനങ്ങളിലും കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയും. 

തിരുവനന്തപുരം: ആമസോണില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ വന്‍ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി ഐസിഐസിഐ ബാങ്ക്. ആമസോണുമായി സഹകരിച്ച് പുറത്തിറക്കുന്ന കാര്‍ഡിലൂടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ പ്രൈം അംഗങ്ങള്‍ക്ക് അഞ്ച് ശതമാനവും മറ്റ് ഉപഭോക്താക്കള്‍ക്ക് മൂന്ന് ശതമാനവും റിവാര്‍ഡ് പോയിന്‍റ് ലഭിക്കും.

വിസയുമായി സഹകരിച്ച് പുറത്തിറക്കുന്ന കാര്‍ഡായതിനാല്‍ രാജ്യത്തെ ലക്ഷക്കണക്കിന് വ്യാപാര സ്ഥാപനങ്ങളിലും കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയും. കാര്‍ഡ് ഉപയോഗിക്കുന്നതിന് പോയിന്‍റുകള്‍ ലഭിക്കും ഓരോ പോയിന്‍റും ഒരു രൂപയ്ക്ക് തുല്യമാണ്. ഇത്തരം പോയിന്‍റുകള്‍ പിന്നീട് ആമസോണ്‍ പേ ബാലന്‍സിലെത്തും. ഇത് ഉപഭോക്താക്കള്‍ക്ക് ഷോപ്പിങിനായി ഉപയോഗിക്കുകയും ചെയ്യാം.