ദില്ലി: ടെലികോം ഭീമന്മാരായ ഐഡിയയും വോഡഫോണും ഒന്നിക്കുന്നുവെന്ന വാര്‍ത്തകള്‍ ഐഡിയ തള്ളി. രാജ്യത്തെ ടെലികോം രംഗത്ത് എയര്‍ടെല്ലിന്റെ കുത്തക അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഈ രംഗത്തെ ഏറ്റവും വലിയ വ്യവസായ ഉടമ്പടിക്ക് ഇരു കമ്പനികളും തയാറെടുക്കുന്നെന്നായിരുന്നു റിപ്പോര്‍ട്ട്.

ട്രായിലുടെ ഏപ്രിലിലെ കണക്കു പ്രകാരം എയര്‍ടെല്ലിന് രാജ്യത്ത് 25.22 കോടി ഉപയോക്താക്കളുണ്ട്. വോഡഫോണിന് 19.79 കോടിയും ഐഡിയയ്ക്ക് 17.46 കോടിയും ഉപയോക്താക്കളുമുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 62000 കോടി രൂപയായിരുന്നു എയര്‍ടെല്ലിന്റെ വരുമാനം. 45000 കോടി രൂപയാണ് വോഡവോണിനു വരുമാന ഇനത്തില്‍ ലഭിച്ചത്. ഐഡിയയുടേത് 35000 കോടിയും.