രാജ്യത്ത് ആവശ്യമുളള 70 ശതമാനം ഭക്ഷ്യ എണ്ണയും ഇറക്കുമതി ചെയ്യുകയാണ്
ദില്ലി: ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി ചുങ്കം കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു. പ്രാദേശിക കര്‍ഷകരെ സംരക്ഷിക്കുന്നിന്‍റെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ നടപടി. ഇത് മൂലം രാജ്യത്ത് ഭക്ഷ്യ എണ്ണവില ഉയരാനുളള സാധ്യത വര്‍ദ്ധിച്ചു.
രാജ്യത്ത് ആവശ്യമുളള 70 ശതമാനം ഭക്ഷ്യ എണ്ണയും ഇറക്കുമതി ചെയ്യുകയാണ്. സോയ ഓയില്‍, സണ്‍ഫ്ളവര്‍ ഓയില്‍, കടുകെണ്ണ എന്നിവയുടെ ഇറക്കുമതി തീരുവയാണ് സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചത്. പമോയിലിന്‍റെ ഇറക്കുമതി തീരുവ നേരത്തെ സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിരുന്നു. ശുദ്ധീകരിച്ച പമോയിലിന് ഇപ്പോള്‍ ഈടാക്കുന്നത് 54 ശതമാനം തീരുവയാണ്.
സോയ ഓയിലിന്‍റെയും, സണ്‍ഫ്ളവറിന്‍റെയും ഇറക്കുമതി ചുങ്കം 35 ശതമാനമാനത്തില്‍ നിന്ന് 45 ശതമാനമായി ഉയര്‍ന്നിയിട്ടുണ്ട്. കടുകെണ്ണയുടെ തീരുവ 25 ശതമാനത്തില്‍ നിന്ന് 35 ശതമാനമാക്കുകയും ചെയ്തു.
