നോട്ടുകള്‍ പിന്‍വലിച്ചതിന് ശേഷം ബാങ്കുകളില്‍ നിന്ന് വെയിലുകൊണ്ടും ക്യൂ നിന്നും നാട്ടുകാര്‍ പുതിയ നോട്ടുകള്‍ വാങ്ങുമ്പോള്‍ കള്ളപ്പണക്കാര്‍ കോടികള്‍ രഹസ്യമായി മാറ്റിയെടുത്ത് പുതിയ നോട്ടാക്കിയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ബംഗളുരുവില്‍ ആദായ നികുതി വകുപ്പ് ഇന്ന് നടത്തിയ റെയ്ഡില്‍ നാലു കോടിയുടെ പുതിയ നോട്ടുകളാണ് പിടിച്ചെടുത്തത്. ചാക്കുകളിലാക്കി സൂക്ഷിച്ചിരുന്ന നോട്ടുകള്‍ ഒന്നുപോലും കള്ളനോട്ടുകള്ളായിരുന്നെന്നും ബാങ്കകളില്‍ നിന്ന് ലഭിച്ച ഒര്‍ജിനല്‍ നോട്ടുകളാണെന്നും അദായ നികുതി വകുപ്പ് സ്ഥിരീകരിച്ചു. 

100, 500 രൂപകളുടെ നോട്ടുകളും കുറച്ച് സ്വര്‍ണ ബിസ്ക്കറ്റുകളും പിടിച്ചെടുത്ത കൂട്ടത്തിലുണ്ടായിരുന്നു. ചില ബാങ്ക് ജീവനക്കാരും ബാങ്കുകളിലെ ഡേറ്റാ എന്‍ട്രി ജീവനക്കാരും നിരീക്ഷണത്തിലാണെന്ന് അധികൃതര്‍ അറിയിച്ചു. നിരവധിപ്പേരുടെ തിരിച്ചറിയല്‍ കാര്‍ഡുകളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവ ഉപയോഗിച്ച് ബാങ്ക് ജീവനക്കാരുടെ സഹായത്തോടെ പഴയ നോട്ടുകള്‍ മാറ്റിയെടുത്തെന്നാണ് ആദായ നികുതി വകുപ്പ് ഉദ്ദ്യോഗസഥരുടെ നിഗമനം