Asianet News MalayalamAsianet News Malayalam

രാജ്യത്ത് കൽക്കരി ഉത്പാദനത്തിൽ വൻ കുതിപ്പ്; ഒക്ടോബറിലെ വളർച്ച 18 ശതമാനം

കഴിഞ്ഞ വർഷം ഇതേ കാലയളവിലെ ഉത്പാദനവുമായി താരതമ്യം ചെയ്യുമ്പോൾ രാജ്യത്തൊരു ഊർജ്ജ പ്രതിസന്ധിക്ക് അടുത്തെങ്ങും സാധ്യതയില്ലെന്ന് ഇപ്പോഴത്തെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിലെ ഉത്പാദനത്തെ അപേക്ഷിച്ച് 18% കൂടുതലാണ് ഇക്കുറി ഉണ്ടായ ഉത്പാദനം.

increase in coal production in the country 18 percent growth in october
Author
First Published Nov 25, 2022, 1:00 AM IST

ദില്ലി: ആഗോള സാമ്പത്തിക രംഗം മാന്ദ്യ ഭീതിയിൽ നിൽക്കെ ഇന്ത്യൻ വ്യവസായ മേഖലയ്ക്ക് പ്രതീക്ഷയേകുന്ന തരത്തിൽ രാജ്യത്ത് കൽക്കരി ഉത്പാദനം വൻ വളർച്ച നേടി. 2022 ഒക്ടോബറിലെ കണക്ക് പ്രകാരം രാജ്യത്തെ മൊത്തം കൽക്കരി ഉത്പാദനം 448 ദശലക്ഷം ടണ്ണായി ഉയർന്നു.

കഴിഞ്ഞ വർഷം ഇതേ കാലയളവിലെ ഉത്പാദനവുമായി താരതമ്യം ചെയ്യുമ്പോൾ രാജ്യത്തൊരു ഊർജ്ജ പ്രതിസന്ധിക്ക് അടുത്തെങ്ങും സാധ്യതയില്ലെന്ന് ഇപ്പോഴത്തെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിലെ ഉത്പാദനത്തെ അപേക്ഷിച്ച് 18% കൂടുതലാണ് ഇക്കുറി ഉണ്ടായ ഉത്പാദനം.  കോൾ ഇന്ത്യ ലിമിറ്റഡ് (CIL) 17 ശതമാനത്തിലേറെ കൽക്കരി ഉത്പാദന വളർച്ച രേഖപ്പെടുത്തി. ആഭ്യന്തര കൽക്കരി അധിഷ്ഠിത പ്ലാന്റുകളിൽ നിന്ന് 2022 നവംബർ അവസാനത്തോടെ 30 ദശലക്ഷം ടൺ കൽക്കരി സ്റ്റോക്ക് സംഭരിക്കാൻ കൽക്കരി മന്ത്രാലയം പദ്ധതിയിടുന്നുണ്ടെന്ന് വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. 2023 മാർച്ച് 31 ഓടെ താപോർജ്ജ നിലയങ്ങൾക്കുള്ള (TPP) സ്റ്റോക്ക് 45 ദശലക്ഷം ടണ്ണായി ഉയർത്താനാകും വിധം ക്രമീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഖനിമുഖങ്ങളിലെ കൽക്കരി ശേഖരം വർദ്ധിപ്പിക്കാനും പദ്ധതിയിട്ടിട്ടുണ്ട്. റെയിൽ - കം - റോഡ് രീതി (RCR) വഴിയുള്ള കൽക്കരി നീക്കം ഊർജ്ജ മന്ത്രാലയം വർദ്ധിപ്പിക്കും. കടൽ വഴിയുള്ള കൽക്കരി നീക്കം പ്രോത്സാഹിപ്പിക്കുന്നതിനായി തുറമുഖ-ഷിപ്പിംഗ്-ജലപാത മന്ത്രാലയം, ഊർജ്ജ
മന്ത്രാലയം, റെയിൽവേ മന്ത്രാലയം, കൽക്കരി മന്ത്രാലയം എന്നിവ യോജിച്ച് പ്രവർത്തിക്കുന്നു.

Read Also: ആപ്പിൾ കമ്പനിയുടെ ലാഭ കണക്ക് അമ്പരപ്പിക്കും, സെക്കൻഡിൽ ലാഭം ഒന്നര ലക്ഷം, മൈക്രോസോഫ്റ്റിനും സെക്കൻഡിൽ ലക്ഷങ്ങൾ

Latest Videos
Follow Us:
Download App:
  • android
  • ios