ദുബായ്;പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എ.ഇ സന്ദര്‍ശനത്തിനിടെ നിര്‍ണായകമായ 12 കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പിട്ടേക്കും.സാമ്പത്തികരംഗത്തെ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായിട്ടുണ്ട്. ഇതോടൊപ്പം നൈപുണ്യവികസനരംഗത്തും ഇരുരാജ്യങ്ങളും സഹകരിക്കും.
പലസ്തീന്‍,ഒമാന്‍,യു.എ.ഇ എന്നീ മൂന്ന് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന മോദിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനം ഫിബ്രുവരി പത്തിനാണ് ആരംഭിക്കുന്നത്. റാമല്ല, മസ്കറ്റ്, അബുദാബി,ദുബായ് എന്നീ നഗരങ്ങളില്‍ സന്ദര്‍ശനത്തിന്‍റെ ഭാഗമായി മോദിയെത്തും.
ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരുടെ സാന്നിധ്യമുള്ള രാജ്യങ്ങളിലൊന്നാണ് യു.എ.ഇ. യുഎഇയിലെ 28 ലക്ഷം ഇന്ത്യക്കാര്‍ ചേര്‍ന്ന് പ്രതിവര്‍ഷം 1350 കോടി രൂപയാണ് ഇന്ത്യയിലേക്ക് അയക്കുന്നതെന്നാണ് കണക്ക്.
