Asianet News MalayalamAsianet News Malayalam

കോള്‍ ഇന്ത്യ ഓഹരി വില്‍പ്പനയില്‍ നേട്ടം കൊയ്‍ത് കേന്ദ്ര സര്‍ക്കാര്‍

266 രൂപ നിരക്കില്‍ 18.62 കോടി ഓഹരികള്‍ വില്‍ക്കാനായിരുന്നു തുടക്കത്തില്‍ പദ്ധതിയിട്ടത്. ഇത് ഏകദേശം മൂന്ന് ശതമാനം വരും. 

india government sale coal india shares
Author
New Delhi, First Published Nov 2, 2018, 9:41 AM IST

ദില്ലി: കോള്‍ ഇന്ത്യയുടെ ഓഹരികള്‍ സര്‍ക്കാര്‍ വിറ്റഴിച്ചു. 3.18 ശതമാനം ഓഹരികളാണ് വിറ്റഴിച്ചത്. 5,300 കോടി രൂപയാണ് ഇതിലൂടെ സര്‍ക്കാരിന് ലഭിച്ചത്. 

266 രൂപ നിരക്കില്‍ 18.62 കോടി ഓഹരികള്‍ വില്‍ക്കാനായിരുന്നു തുടക്കത്തില്‍ പദ്ധതിയിട്ടത്. ഇത് ഏകദേശം മൂന്ന് ശതമാനം വരും. എന്നാല്‍, ആവശ്യക്കാര്‍ കൂടുതല്‍ എത്തിയതോടെ 0.18 ശതമാനം കൂടി ഓഹരികള്‍ വില്‍ക്കുകയായിരുന്നു.

78.32 ശതമാനം ഓഹരിയാണ് സര്‍ക്കാരിന് കോള്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നത്. 

Follow Us:
Download App:
  • android
  • ios