ഇന്ത്യ ലോകത്തെ മൂന്നാത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന് ആഗോള സാമ്പത്തിക ഏജൻസി മോർഗൻ ആൻഡ് സ്റ്റാൻലി. ഇന്ത്യയുടെ വിപണി മൂലധനം ആറു ലക്ഷം കോടി ഡോളറായി ഉയരും. ഡിജിറ്റലൈസേഷനിൽ ഊന്നിയാണ് ഇന്ത്യയുടെ വള‍ച്ചയെന്നും റിപ്പോർട്ടിൽ പറയുന്നു. 2028ൽ മുംബൈ ഓഹരി സൂചിക സെൻസെക്സ് ഒരു ലക്ഷം പോയിന്‍റ് കടക്കും. ലോകത്തെ ഏറ്റവും വലിയ അഞ്ച് ഓഹരി വിപണികളിൽ ഒന്നായി സെൻസെക്സ് മാറും. രാജ്യത്തെ വിദേശനിക്ഷേപം 10 വര്‍ഷത്തിനുള്ളില്‍ നിലവിലുള്ളതിന്റെ ഇരട്ടിയാകുമെന്നും മോർഗൻ ആൻഡ് സ്റ്റാൻലിയുടെ റിപ്പോര്‍ട്ടിൽ പറയുന്നു.