Asianet News MalayalamAsianet News Malayalam

ടൂറിസത്തില്‍ ഇനിമുതല്‍ ഇന്ത്യയും കൊറിയയും 'ഭായ്-ഭായ്'

ഇതിന് പുറമേ വിദ്യാഭ്യാസ മേഖലയില്‍ എക്സ്ചേഞ്ച് പ്രോഗ്രാമുകള്‍ നടപ്പാക്കും. ഇരു രാജ്യങ്ങളിലും ടൂറിസം മേഖലയില്‍ നിക്ഷേപ സൗഹാര്‍ദ്ദ അന്തരീക്ഷവും ഈ സഹകരണത്തിലൂടെ വികസിപ്പിക്കാനും പദ്ധതിയുണ്ട്. 

india korea support each other in the development of tourism
Author
New Delhi, First Published Nov 2, 2018, 11:29 AM IST

ദില്ലി: ടൂറിസം രംഗത്ത് പരസ്പര സഹകരണത്തിന് ഇന്ത്യയും കൊറിയയും തമ്മിലുളള ധാരണാപത്രത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. 

ഇതനുസരിച്ച് ഇരു രാജ്യങ്ങളിലെയും ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും സംരംഭകര്‍ക്കും  പരസ്പര സഹകരണം ഉറപ്പാക്കാന്‍ കഴിയും. ഇന്ത്യയ്ക്കും കൊറിയയ്ക്കും ഇടയില്‍ വിനോദ സഞ്ചാര മേഖലയില്‍ നയതന്ത്ര ബന്ധം ഉറപ്പാക്കാനും ഇതിലൂടെ സാധിക്കും. 

ഇതിന് പുറമേ വിദ്യാഭ്യാസ മേഖലയില്‍ എക്സ്ചേഞ്ച് പ്രോഗ്രാമുകള്‍ നടപ്പാക്കും. ഇരു രാജ്യങ്ങളിലും ടൂറിസം മേഖലയില്‍ നിക്ഷേപ സൗഹാര്‍ദ്ദ അന്തരീക്ഷവും ഈ സഹകരണത്തിലൂടെ വികസിപ്പിക്കാനും പദ്ധതിയുണ്ട്. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട വിവരങ്ങളും പരസ്പരം രാജ്യങ്ങള്‍ കൈമാറും. 

Follow Us:
Download App:
  • android
  • ios