വേള്‍ഡ് പ്‌ളേയുടെ ഈ വര്‍ഷത്തെ ഗ്ലോബല്‍ പേയ്‌മെന്റ് റിപ്പോര്‍ട്ടിലാണ്  ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഇ കൊമേഴ്‌സ് വിപണിയായി വളര്‍ന്നു കൊണ്ടിരിക്കുകയാണെന്ന് വെളിപ്പെടുത്തുന്നത്. ഇപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള അമേരിക്കയെ  ഇന്ത്യ 2034 ഓടെ മറി കടക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

നിലവില്‍ ചൈനയാണ് ലോകത്തെ ഏറ്റവും വലിയ ഇ കൊമേഴ്‌സ് വിപണി. 2020 ഓടെ ഇന്ത്യയുടെ ഇ കൊമേഴ്‌സ് രംഗം 63. 7 ബില്യണ്‍ യു.എസ് ഡോളറിന്റെ ബിസിനസ് നേടും. വാര്‍ഷിക വളര്‍ച്ച 28 ശതമാനമായി മാറും. ഇന്ത്യയിലെ വലിയ ജനസംഖ്യയും ഇന്റര്‍നെറ്റ് മൊബൈല്‍ ഉപയോഗ നിരക്കും വളര്‍ച്ചയ്ക്ക് സഹായകരമാണ്. ഇപ്പോള്‍ തന്നെ പ്രമുഖ ഇ കൊമഴ്‌സ് കമ്പനികളെല്ലാം ഇന്ത്യന്‍ വിപണിയുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. ലോകത്തിലെ 30 രാജ്യങ്ങളിലെ ഇ കൊമേഴസ് വിപണി അവലോകനം ചെയ്താണ് വേള്‍ഡ് പ്ലേ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.