2015-16 വര്‍ഷത്തെ കണ്‍സ്യൂമര്‍ റിസര്‍ച്ച് ഓണ്‍ ഗുഡ്സ് ആന്റ് സെല്ലിങ് ട്രെന്‍ഡ്സ് സര്‍വെ അനുസരിച്ച് 56,200 കോടിയുടെ വില്‍പന നടക്കാന്‍ മാത്രം പഴയ സാധനങ്ങള്‍ ഇന്ത്യക്കാരുടെ വീടുകളിലുണ്ടെന്ന് OLX കണ്ടെത്തിയിരുന്നു. ഒരു വീട്ടില്‍ ശരാശരി കണക്കനുസരിച്ച് ഉപയോഗിക്കാത്ത 12 വസ്ത്രങ്ങള്‍, 14 പാത്രങ്ങള്‍‍, 11 പുസ്തകങ്ങള്‍, 7 അടുക്കള ഉപകരണങ്ങള്‍, രണ്ട് മൊബൈല്‍ ഫോണുകള്‍, മൂന്ന് വാച്ചുകള്‍ എന്നിവ ഉണ്ടാകുമെന്നാണ് സര്‍വ്വേഫലം പറയുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ചിച്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വീടുകളിലാണ് കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ വെറുതെ കിടക്കുന്നത്രെ. കൊച്ചിയും ചണ്ഡിഗഡുമാണ് ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന നഗരങ്ങള്‍. ഉപയോഗിക്കാതെ കിടക്കുന്നതും എന്നാല്‍ വില്‍ക്കപ്പെടാന്‍ സാധ്യതയുള്ളതുമായ സാധനങ്ങളെ 'ബ്രൗണ്‍ മണി' എന്നാണ് ഇപ്പോള്‍ വിളിച്ചുവരുന്നത്.