മുംബൈ: പൊതുമേഖല എണ്ണ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി) 3.06 ശതമാനം ഓഹരികള്‍ തിരികെ വാങ്ങാന്‍ തീരുമാനിച്ചു. മൊത്തം 29,76,51,006 ഓഹരികളാണ് തിരികെ വാങ്ങുന്നത്. ഓഹരി ഒന്നിന് 149 രൂപയാണ് നിരക്ക്. 

വ്യാഴാഴ്ച്ച നടന്ന ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. 4,435 കോടി രൂപയാണ് മൊത്തം ഓഹരി മൂല്യമായി കണക്കാക്കിയിട്ടുളളത്.