ചെന്നൈ: പൂനെയില്‍ വിജയകരമായി നടപ്പാക്കിയ ഫ്യുവല്‍ @ ഡോര്‍സ്റ്റെപ്പ് പദ്ധതി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചെന്നൈയിലും ആരംഭിച്ചു. റിപോസ് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് ഇന്ധനം സ്ഥലത്ത് എത്തിച്ച് കൊടുക്കുന്നതാണ് പദ്ധതി. നിലവില്‍ ഡീസല്‍ മാത്രമാണ് ഇത്തരത്തില്‍ വിതരണം ചെയ്യുന്നത്. 

പ്രൈവറ്റ് വാഹന ഉടമകളെ ലക്ഷ്യമിട്ടല്ല മറിച്ച് ഇന്‍ഡസ്ട്രിയല്‍ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചത്. മിനിമം ഓര്‍ഡല്‍ പരിധി 200 ലിറ്ററാണ്. ഫ്യുവല്‍ ഡെലിവറി ട്രക്ക് ഉപയോഗിച്ചാണ് വിതരണം. 6000 ലിറ്റര്‍ ഇന്ധനം ശേഖരിച്ച് വിതരണം ചെയ്യാനുളള ശേഷി ഇത്തരം സംവിധാനത്തിനുണ്ട്. 

ദക്ഷിണേന്ത്യയില്‍ ആദ്യമായാണ് പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഐഒസി പദ്ധതി ആരംഭിച്ചത്. അപകട സാധ്യത കൂടുതലുളളതിനാല്‍ പെട്രോള്‍ ഇപ്രകാരം വിതരണം ചെയ്യാനാകില്ല.