Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ റെയിൽവേ ചരക്ക് കൂലി വർദ്ധിപ്പിച്ചു

നിരക്ക് വര്‍ദ്ധന ഊര്‍ജ്ജ മേഖലയെ വലിയ രീതിയില്‍ ബാധിച്ചേക്കും. രാജ്യത്തെ വിവിധ താപനിലയങ്ങളിലേക്ക് കല്‍ക്കരി കൊണ്ടുപോകുന്നതിന് റെയില്‍ വേയാണ് പ്രധാനമായും ആശ്രയിക്കുന്നത്. 

indian railway increased transportation rates
Author
Thiruvananthapuram, First Published Nov 1, 2018, 9:49 AM IST

തിരുവനന്തപുരം: ചരക്കുകള്‍ കൊണ്ടുപോകുന്നതിനുള്ള നിരക്കുകള്‍ ഇന്ത്യൻ റെയില്‍വെ വര്‍ധിപ്പിച്ചു. കല്‍ക്കരി, ഇരുമ്പയിര്, സ്റ്റീല്‍ തുടങ്ങിയവ കൊണ്ടുപോകുന്നതിനുള്ള നിരക്കാണ് ഉയർത്തിയത്. 8.75 ശതമാനമാണ് ഉയർത്തിയത്.

എന്നാല്‍, സിമന്‍റ്, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, ധാന്യങ്ങള്‍, യൂറിയ തുടങ്ങിയവ കൊണ്ടുപോകാനുളള നിരക്ക് ഉയര്‍ത്തിയിട്ടില്ല. നിരക്ക് വര്‍ദ്ധനയിലൂടെ 3,300 കോടി രൂപയു‍ടെ അധിക വരുമാനമാണ് ഇന്ത്യന്‍ റെയില്‍ വേ പ്രതീക്ഷിക്കുന്നത്. 

നിരക്ക് വര്‍ദ്ധന ഊര്‍ജ്ജ മേഖലയെ വലിയ രീതിയില്‍ ബാധിച്ചേക്കും. രാജ്യത്തെ വിവിധ താപനിലയങ്ങളിലേക്ക് കല്‍ക്കരി കൊണ്ടുപോകുന്നതിന് റെയില്‍ വേയാണ് പ്രധാനമായും ആശ്രയിക്കുന്നത്. 

Follow Us:
Download App:
  • android
  • ios