കൂടുതല്‍ ലഗേജ് ട്രെയിനില്‍ കയറ്റിയാല്‍ ആറിരട്ടിവരെ പിഴ

ദില്ലി: ഇനിമുതല്‍ വിമാനയാത്രയ്ക്ക് സമാനമായി ട്രെയിന്‍ യാത്രയിലും ലഗേജിന് നിയന്ത്രണം. പ്രത്യേക ചാര്‍ജ് നല്‍കാതെ സ്ലിപ്പര്‍ കോച്ച് യാത്രക്കാര്‍ക്ക് 40 കിലോഗ്രാം വരെ ഭാരമുളള ബാഗ് കൂടെ കൊണ്ടുപോകാം. സെക്കന്‍സ് ക്ലാസ് ജനറല്‍ യാത്രക്കാര്‍ക്ക് 35 കിലോഗ്രാം ലെഗേജും ഒപ്പം കൊണ്ടുപോകാം. 

ഇത് കൂടാതെ പ്രത്യേക ചാര്‍ജ് നല്‍കി സ്ലീപ്പര്‍ ക്ലാസുകാര്‍ക്ക് പരമാവധി 80 കിലോയും ജനറല്‍ യാത്രക്കാര്‍ക്ക് 70 കിലോയും കൊണ്ടുപോകാനാവും. കൊണ്ടുപോകുന്ന ബാഗിന്‍റെ വലുപ്പത്തിന്‍റെ കാര്യത്തിലും നിയന്ത്രണങ്ങളുണ്ട്. ബാഗിന്‍റെ പരമാവധി നീളം 100 സെന്‍റീമിറ്ററും, വീതി 60 സെന്‍റീമീറ്ററും, ഉയരം 25 സെന്‍റീമീറ്ററിലും കൂടാന്‍ പാടില്ലയെന്നതാണ് റെയില്‍വേയുടെ പുതുക്കിയ നയത്തിലുളളത്. നിയമത്തിന് വിരുദ്ധമായി കൂടുതല്‍ തൂക്കം ട്രെയിനില്‍ കയറ്റിയാല്‍ ആറിരട്ടിവരെ പിഴയിടാനുമാണ് റെയില്‍വേയുടെ തീരുമാനം.