34,291.92 ല്‍ വ്യാപാരം ആരംഭിച്ച മുംബൈ സെന്‍സെക്സിലെ 30 ഷെയറുകള്‍ 644.64 പോയിന്‍റ് നേട്ടത്തില്‍ 34,645.79 ലേക്ക് ഉയര്‍ന്നു. 1.90 ശതമാനമാണ് നേട്ടം. 10,331.55 എന്ന നിലയില്‍ വ്യാപാരം തുടങ്ങിയ നിഫ്റ്റി 50 195.80 പോയിന്‍റ് നേട്ടവുമായി 10,400 പോയിന്‍റിലേക്കെത്തി. 1.91 ശതമാനമാണ് നേട്ടം. 

മുംബൈ: യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയതിനെ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് വിമര്‍ശിച്ചതിനെ തുടര്‍ന്ന് ആഗോള തലത്തിലുണ്ടായ പ്രതിഫലനങ്ങളുടെ ഭാഗമായി ഇടിഞ്ഞ ഇന്ത്യന്‍ ഓഹരി വിപണികള്‍ തിരിച്ചു കയറുന്നു. രാവിലെ മുംബൈ സെന്‍സെക്സ് 700 പോയിന്‍റാണ് നേട്ടമുണ്ടാത്തിയത്. ദേശിയ ഓഹരി വിപണി സൂചികയായ എന്‍എസ്ഇ 195.80 പോയിന്‍റ് നേട്ടമുണ്ടാക്കി. 

34,291.92 ല്‍ വ്യാപാരം ആരംഭിച്ച മുംബൈ സെന്‍സെക്സിലെ 30 ഷെയറുകള്‍ 644.64 പോയിന്‍റ് നേട്ടത്തില്‍ 34,645.79 ലേക്ക് ഉയര്‍ന്നു. 1.90 ശതമാനമാണ് നേട്ടം. 10,331.55 എന്ന നിലയില്‍ വ്യാപാരം തുടങ്ങിയ നിഫ്റ്റി 50 195.80 പോയിന്‍റ് നേട്ടവുമായി 10,400 പോയിന്‍റിലേക്കെത്തി. 1.91 ശതമാനമാണ് നേട്ടം. 

രൂപയുടെ മൂല്യം 73 ലേക്ക് തിരികെക്കയറിയതും, അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്‍റെ വില രണ്ട് ഡോളര്‍ ഇടിഞ്ഞതുമാണ് ഓഹരി വിപണിയില്‍ നേട്ടത്തിന് കാരണമായത്. നിലവില്‍ ബാരലിന് 81 ഡോളറാണ് അന്താരാഷ്ട്ര വിപണിയിലെ എണ്ണവില.