ആഗോള സാമ്പത്തിക മാന്ദ്യത്തെത്തുടർന്നുള്ള പ്രതിസന്ധിയും യുഎസ്, ചൈന ഓഹരികളും നഷ്ടത്തില്‍ തുടരുകയാണ്.
മുംബൈ: രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെ ഇന്ത്യൻ ഓഹരി വിപണികളിലും ഇന്ന് വൻ ഇടിവ്. സെൻസെക്സ് 509 പോയിന്റ് ഇടിഞ്ഞ് 37,413 ൽ ക്ലോസ് ചെയ്തു. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത ഓഹരികളുടെ മാർക്കറ്റ് വിലയിൽ നിന്ന് 2.13 ലക്ഷം കോടി രൂപ നഷ്ടമായി.
സെൻസെക്സിൽ രണ്ടു ദിവസത്തെ നഷ്ടം 976 പോയിന്‍റായി. ഏതാണ്ട് നാല് ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തിയത് നഷ്ടമായത് വിപണികളെ ഞെട്ടിച്ചു. ഏഷ്യൻ, യൂറോപ്യൻ വിപണികളിലെ മുന്നേറ്റമാണ് ആഭ്യന്തര വിപണികളിലും പ്രകടമായിരിക്കുന്നത്.
ആഗോള സാമ്പത്തിക മാന്ദ്യത്തെത്തുടർന്നുള്ള പ്രതിസന്ധിയും യുഎസ്, ചൈന ഓഹരികളും നഷ്ടത്തില്‍ തുടരുകയാണ്. നിഫ്റ്റി 11,300 പോയിന്‍റ് കുറഞ്ഞ് 11,287 ലാണ് ക്ലോസ് ചെയ്തത്. എഫ്എംസിജി, മെറ്റൽ, ബാങ്കിങ്, ഓട്ടോ സ്റ്റോക്കുകൾ ഇന്നത്തെ ഇന്ത്യൻ വിപണികളിൽ ഇടിവ് നേരിട്ടു. ടൈറ്റൻ, ടാറ്റാ സ്റ്റീൽ, ഐടിസി, ടാറ്റാ മോട്ടോഴ്സ്, പവർ ഗ്രിഡ് എന്നിവയാണ് നിഫ്റ്റി 50 ൽ എത്തിയത്.
