ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 50 പോയിന്‍റ് ഇടിഞ്ഞു. ഏഷ്യൻ വിപണിയിലെ ഇടിവും, അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്), വേൾഡ് ബാങ്ക് യോഗങ്ങൾക്ക് ശേഷം രാജ്യാന്തര സമ്പദ് വ്യവസ്ഥയിലെ മോശം സൂചനകളുമാണ് വിപണിയിലെ നഷ്ടത്തിന് കാരണമായത്. 

മുംബൈ: ഇന്ത്യൻ ഓഹരി വിപണി ഇന്നും നഷ്ടത്തോടെ വ്യാപാരം തുടങ്ങി. സെൻസെക്സ് 150 പോയിന്‍റ് നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. 

ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 50 പോയിന്‍റ് ഇടിഞ്ഞു. ഏഷ്യൻ വിപണിയിലെ ഇടിവും, അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്), വേൾഡ് ബാങ്ക് യോഗങ്ങൾക്ക് ശേഷം രാജ്യാന്തര സമ്പദ് വ്യവസ്ഥയിലെ മോശം സൂചനകളുമാണ് വിപണിയിലെ നഷ്ടത്തിന് കാരണമായത്. 

വീണ്ടും ചൈനക്കെതിരെ അമേരിക്ക ഇറക്കുമതി ഉപരോധം ഏർപ്പെടുത്തുമെന്ന റിപ്പോർട്ടുകളെ തുടര്‍ന്ന് വാണിജ്യയുദ്ധം ശക്തമാക്കുമെന്ന സൂചനകളാണ് വിപണിയുടെ തളര്‍ച്ചയ്ക്ക് കാരണമായ മറ്റൊരു പ്രധാന കാരണം. വിനിമയ വിപണിയില്‍ രൂപയുടെ മൂല്യവും കുറഞ്ഞ നിരക്കിലാണ്. ഡോളറിനെതിരെ 73.92 എന്ന നിലയിലാണ് രൂപയുടെ മൂല്യം. 

ഇന്ത്യൻ ഓഹരി വിപണിയിൽ ഓട്ടോ മൊബൈൽ, ബാങ്കിംഗ്, മെറ്റൽ, എണ്ണ കമ്പനി ഓഹരികളിൽ ഇടിവ് പ്രകടമാണ്. ഐടി, ഫാർമ കമ്പനികളാണ് താരതമ്യേന ഇന്ന് കരുത്ത് കാട്ടുന്നത്.