ബാങ്ക് ഓഹരികളില്‍ മുന്നേറ്റം ദൃശ്യമായി

മുംബൈ: ഇന്ത്യൻ ഓഹരി വിപണിയില്‍ ഇന്നും നഷ്ടം തുടരുന്നു. എഫ്എംസിജി വിഭാഗം ഓഹരികളിലാണ് കൂടുതല്‍ നഷ്ടം അനുഭവപ്പെടുന്നത്. എന്നാല്‍, ബാങ്ക് ഓഹരികളില്‍ മുന്നേറ്റം ഉണ്ടായത് ആശ്വാസമാണ്.

 എം ആന്‍റ് എം, ആക്സിസ് ബാങ്ക്, ബജാജ് ഫിന്‍സേര്‍വ് എന്നീ കമ്പനികളുടെ ഓഹരികളും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. അതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്ന് നേരിയ തോതില്‍ മെച്ചപ്പെട്ടു. 72 രൂപ 34 പൈസ നിരക്കിലാണ് ഡോളറിന്‍റെ ഇടപാടുകള്‍ നടക്കുന്നത്. ഇന്നലെ 72 രൂപ 45 പൈസയിലാണ് വിപണിയില്‍ ഡോളറിന്‍റെ വിനിമയം അവസാനിപ്പിച്ചത്.