ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, എസ്ബിഐ, അധാനി പോര്‍ട്ട്സ്, വേദാന്ത ലിമിറ്റഡ് തുടങ്ങിയവരുടെ ഓഹരികള്‍ വലിയ നേട്ടം സ്വന്തമാക്കി. 

മുംബൈ: ഓഹരി വിപണിയില്‍ ഇന്ന് വന്‍ നേട്ടം രേഖപ്പെടുത്തി. സെന്‍സെക്സിലെ 30 ഓഹരികള്‍ 270 പോയിന്‍റുകള്‍ ഉയര്‍ന്ന് 35,429.74 എന്ന നിലയിലെത്തി. 

ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയില്‍ 82 പോയിന്‍റ്സ് ഉയര്‍ന്ന് ഇപ്പോള്‍ 10,666.45 ല്‍ വ്യാപാരം തുടരുകയാണ്. സെന്‍സെക്സില്‍ ഇന്‍ഫോസിസാണ് ഏറ്റവും വലിയ നേട്ടം കെയ്തത്. ഇന്‍ഫോസിസ് ഓഹരികള്‍ക്ക് 2.68 ശതമാനമാണ് ഉയര്‍ന്നത്. 

ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, എസ്ബിഐ, അധാനി പോര്‍ട്ട്സ്, വേദാന്ത ലിമിറ്റഡ് തുടങ്ങിയവരുടെ ഓഹരികള്‍ വലിയ നേട്ടം സ്വന്തമാക്കി. യുഎസ്, യൂറോപ്പ് വിപണി പോസിറ്റീവ് ആയി ക്ലോസ് ചെയ്തതും ഏഷ്യൻ വിപണിയിലെ ഉയർച്ചയുമാണ് നിഫ്റ്റിയിലും ബിഎസ്ഇയിലും നോട്ടമുണ്ടാവാൻ കാരണം.