ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും മുന്നേറ്റം പ്രകടിപ്പിച്ചു. നിഫ്റ്റി 150 പോയിന്‍റ് ഉയര്‍ന്ന് 10,290 ന് മുകളിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 

മുംബൈ: വ്യാപാരം തുടങ്ങിയത് മുതല്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം ദൃശ്യമാണ്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് ഇന്ന് 450 പോയിന്‍റ് ഉയര്‍ന്ന് 34,000 ത്തിന് മുകളിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. 

ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും മുന്നേറ്റം പ്രകടിപ്പിച്ചു. നിഫ്റ്റി 150 പോയിന്‍റ് ഉയര്‍ന്ന് 10,290 ന് മുകളിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ബാങ്കിംഗ്, സാമ്പത്തിക സേവന കമ്പനികളുടെ ഓഹരികള്‍ തുടങ്ങിയവ മുന്നേറ്റം പ്രകടിപ്പിച്ചു. എന്നാല്‍ ഐടി ഫാര്‍മ ഓഹരികളില്‍ നഷ്ടം നേരിട്ടു.

ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയര്‍ന്നതും, ജമാല്‍ ഖഷോഗിയുടെ മരണത്തെത്തുടര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ സൗദിക്ക് എതിരെ ഉയരുന്ന രാഷ്ട്രീയ സമ്മര്‍ദ്ദവും ഓഹരി സൂചികകള്‍ ഉയരാന്‍ ഇടയാക്കിയിട്ടുണ്ട്. ബജാജ് ഫിനാന്‍സ്, ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍, ഹിന്താല്‍ക്കോ ഗ്രൂപ്പ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ ഓഹരികള്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവയ്ക്കുന്നത്.