മുംബൈ: ദീപവലിയോടനുബന്ധിച്ച് ഇന്ന് ഓഹരി വിപണിയില്‍ വ്യാപാരം ഇല്ല. ബോംബൈ ഓഹരി സൂചികയായ ബിഎസ്ഇയിലും ദേശീയ ഓഹരി സൂചികയായ എന്‍എസ്സിയിലും ഇന്ന് അവധിയാണ്. 

മെറ്റല്‍, ബുള്ളിയന്‍ ഉള്‍പ്പടെയുളള കമ്മോഡിറ്റി മാര്‍ക്കറ്റുകളും പ്രവര്‍ത്തിക്കുന്നില്ല. ദീപാവലിയോടനുബന്ധിച്ച് നടന്ന മുഹൂര്‍ത്ത വ്യാപാരത്തില്‍ സെന്‍സെക്സ് 245 പോയിന്‍റും നിഫ്റ്റി 68 പോയിന്‍റും നേട്ടമുണ്ടാക്കിയിരുന്നു.