Asianet News MalayalamAsianet News Malayalam

അവസാന മണിക്കൂറുകളില്‍ മുന്നേറ്റം; ഓഹരിവിപണിക്ക് മികച്ച നേട്ടം

സെന്‍സെക്‌സ് 629 പോയന്റ് നേട്ടത്തില്‍ 35779 ലും നിഫ്റ്റി 188 പോയിന്‍റ് ഉയര്‍ന്ന് 10737 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.  ബിഎസ്ഇയിലെ 1882 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 45 കമ്പനികളിടെ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റിയില്‍ ഹീറോ മോട്ടോകോര്‍പ്, യെസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ഐഷര്‍ മോട്ടോഴ്സ്, ഇന്ത്യ ബുള്‍സ് ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് എന്നിവയുടെ ഓഹരികള്‍ നോട്ടമുണ്ടാക്കി

indian stock market closing today
Author
Mumbai, First Published Dec 12, 2018, 5:31 PM IST

മുംബൈ: റിസര്‍വ് ബാങ്കിന്‍റെ ഗവര്‍ണറായി ശക്തികാന്ത ദാസിനെ നിയമിച്ചതിന് പിന്നാലെ ഓഹരി വിപണിയില്‍ നേട്ടം. രാവിലെ നേട്ടത്തോടെ ആരംഭിച്ച മുംബൈ ഓഹരി സൂചികയായ സെന്‍സെക്സും ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയും അവസാനമണിക്കൂറുകളില്‍ കുതിച്ചുയര്‍ന്നു.

സെന്‍സെക്‌സ് 629 പോയന്റ് നേട്ടത്തില്‍ 35779 ലും നിഫ്റ്റി 188 പോയിന്‍റ് ഉയര്‍ന്ന് 10737 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.  ബിഎസ്ഇയിലെ 1882 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 45 കമ്പനികളിടെ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റിയില്‍ ഹീറോ മോട്ടോകോര്‍പ്, യെസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ഐഷര്‍ മോട്ടോഴ്സ്, ഇന്ത്യ ബുള്‍സ് ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് എന്നിവയുടെ ഓഹരികള്‍ നോട്ടമുണ്ടാക്കി.

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്ത് നിന്നുള്ള ഊര്‍ജിത് പട്ടേലിന്‍റെ അപ്രതീക്ഷിത രാജി നേരത്തെ ഇന്ത്യന്‍ ഓഹരി വിപണിയെ പ്രതികൂലമായി ബാധിച്ചിരുന്നു. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശക്തികാന്ത ദാസിന്‍റെ നിയമനത്തോടെ പൊതുമേഖല ബാങ്കുകളുടെ പുനര്‍മൂലധന നിക്ഷേപമടക്കമുളള വിഷയങ്ങളില്‍ മുന്‍ നിലപാടുകള്‍ തുടരുമെന്ന തോന്നലാണ് ഇന്ത്യന്‍ ഓഹരി വിപണിയിലെ നേട്ടത്തിന് കാരണമായതെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

Follow Us:
Download App:
  • android
  • ios