മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 305 പോയിന്‍റ് ഇടിഞ്ഞപ്പോള്‍, ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 150 പോയിന്‍റിന്‍റെ ഇടിവ് രേഖപ്പെടുത്തി. 


മുംബൈ: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫല സൂചനകള്‍ പുറത്ത് വന്നതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 305 പോയിന്‍റ് ഇടിഞ്ഞപ്പോള്‍, ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 150 പോയിന്‍റിന്‍റെ ഇടിവ് രേഖപ്പെടുത്തി. 

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്‍റെ രാജിയും ഇന്ത്യന്‍ ഓഹരി വിപണിയിലെ ഇടിവിന് കാരണമായതായി വിപണി നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ സെന്‍സെക്സ് 34,656 പോയിന്‍റിലും നിഫ്റ്റി 10,346 ലും വ്യാപാരം തുടരുന്നു. 

അഞ്ച് സംസ്ഥാനങ്ങളിലെ പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫല സൂചനകള്‍ ഇന്ത്യന്‍ ഓഹരി വിപണിയെ വലിയ തോതില്‍ സമ്മര്‍ദ്ദത്തിലാക്കുന്നതായാണ് വിപണി നിരീക്ഷകരുടെ നിഗമനം.